
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ അമ്മാവന്‌റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16 വയസ്സുകാരി ജീവനൊടുക്കി. ഡോംബിവ്ലി പ്രദേശത്തെ ഖംബല്‍പാഡയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
താന്‍ 25 വയസ്സുള്ള അമ്മാവന്‌റെ മകനുമായി പ്രണയത്തിലാണെന്നും വിവാഹമുണ്ടെങ്കില്‍ അമ്മാവന്‌റെ മകനുമായി മാത്രമായിരിക്കുമെന്നും പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നും വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചിരുന്നു.
എന്നാല്‍ ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.