ന്യൂഡല്‍ഹി: തൃശൂര്‍ കൊരട്ടി കോന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനോഭായിയെ സുപ്രീം കോടതി വിട്ടയച്ചു. 2010 ല്‍ ഉണ്ടായ സംഭവത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വിനോഭായിയെ, സാക്ഷിമൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അഭയ് എസ്. ഓക്ക അധ്യക്ഷനായ ബെഞ്ച് വിട്ടയച്ചത്. കോന്നൂര്‍ പനംകൂട്ടത്തില്‍ രാമകൃഷ്ണനെ 2010 ഡിസംബര്‍ 31നു കുത്തിക്കൊന്നുവെന്നാണ് കേസ്. 2012 ലാണു വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഹൈക്കോടതി ശിക്ഷ ശരിവച്ചു.
കേസിലെ 2 ദൃക്‌സാക്ഷികളും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നു സുപ്രീം കോടതി വിലയിരുത്തി. ഇരുവരും പൊലീസില്‍ വിവരം അറിയിച്ചില്ല. ഒരു ദൃക്‌സാക്ഷി സുമേഷ് എന്നയാളോടു സംഭവത്തെക്കുറിച്ചു പറഞ്ഞുവെങ്കിലും അയാളുടെ മൊഴി രേഖപ്പെടുത്തിയില്ല. സാക്ഷികള്‍ ഇരുവരും രാമകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചതുമില്ല.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply