റിയാദ്: സൗദി ജയലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ കേസ് പരിഗണിക്കുന്നത് 12-ാം തവണയും മാറ്റിവെച്ചു. ഇന്ന് രാവിലെ 10ന് സിറ്റിങ് ആരംഭിച്ചെങ്കിലും കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. അടുത്ത സിറ്റിങ് എന്നാണെന്ന് കോടതി പിന്നീട് അറിയിക്കും. റഹീമിന്റെ മോചനം വൈകുന്നതില്‍ വിശദീകരണവുമായി നിയമസഹായ സമിതി രംഗത്തെത്തിയിരുന്നു. കേസിനെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ക്ക് സമിതി മറുപടി നല്‍കി. ഇതിന് മുൻപ് അവസാനമായി കേസ് പരിഗണിച്ചപ്പോള്‍ കോടതി കേസ് ഫയല്‍ ആവശ്യപ്പെട്ടെന്നും ജയിലില്‍ നിന്ന് ഫയല്‍ കോടതിയിലെത്തിയെന്നും നിയമസഹായ സമിതി വ്യക്തമാക്കി. […]