തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്‍റെ തിരിച്ചുപോക്ക് വൈകുന്നു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. വിമാനം പറത്തിയ പൈലറ്റ് ഇന്നലെ തിരികെ പോയിരുന്നു. പകരം പൈലറ്റിനെ ഇന്നലെ വൈകിട്ട് തന്നെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചിരുന്നു. യുദ്ധവിമാനത്തിന് തിരിച്ചുപോകുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതിയും നൽകിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് വിമാനം തിരിച്ചുപോകുന്നത് വൈകുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 9.30 നായിരുന്നു അടിയന്തര ലാൻഡിംഗ്. […]