മലപ്പുറം: കോണ്‍ഗ്രസ് നേതാവായ അധ്യാപകന്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപികയുടെ പരാതി. മലപ്പുറം വള്ളിക്കുന്നിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിഎസ്ടിഎ ഭാരവാഹിയുമായി മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സ്‌കൂളിലെ താല്‍ക്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്നും പണം നല്‍കാമെന്നും വാഗ്ദാനം ചെയ്ത് അക്ബര്‍ അലി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി.വഴങ്ങാതെ വന്നതോടെ ഭീഷണിപെടുത്തി. ഇതോടെ താല്‍ക്കാലിക ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും അധ്യാപിക പറഞ്ഞു. 2022 ലായിരുന്നു പീഡനശ്രമം. […]