ന്യൂഡല്‍ഹി: 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) പുനഃസംഘടിപ്പിച്ചു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുന്‍ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതി തലവനായി നിയമിച്ചു. ആറ് അംഗങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം. സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ. സിങ്, റിയര്‍ അഡ്മിറല്‍ […]