കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന് ജാമ്യമില്ല. ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ച കോടതി കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി തള്ളുകയായിരുന്നു. ജാമ്യത്തിനെതിരേ ശക്തമായ എതിര്‍പ്പാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉന്നയിച്ചത്. പകുതിവിലക്ക് സാധനങ്ങള്‍ നല്‍കുന്നതിനായി എന്‍ജിഒ കോണ്‍ഫഡറേഷന്റെ ചുമതല അനന്തുകൃഷ്ണന് കൈമാറുന്ന രേഖകളില്‍ ആനന്ദകുമാറിന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന രേഖകളുണ്ടെന്നും കോടതി ജാമ്യ ഹര്‍ജി പരിഗണിക്കവേ വ്യക്തമാക്കി. ആനന്ദകുമാറിന് പാതിവിലതട്ടിപ്പുമായി ബന്ധമുണ്ടെന്ന കാര്യം വ്യക്തമാണെന്നും അനന്തുകൃഷ്ണന്‍ നേതൃത്വം കൊടുത്ത വിവിധ പരിപാടികളില്‍ പങ്കെടുത്തത് […]