ഒറ്റയ്ക്ക് വഴിവെട്ടിവന്നവന്‍ എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ആസിഫ് അലി. അത്തരമൊരു പ്രയോഗത്തിന് ഒരുവിലയുമില്ലെന്നും ആസിഫ് അലി പറഞ്ഞു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘സര്‍ക്കീട്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടിയായാണ് താരം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. ഓരോരുത്തരും ഇന്നെത്തി നില്‍ക്കുന്ന നിലയിലെത്താന്‍ കാരണം ചുറ്റുമുള്ളവരും പിന്തുണച്ചവരുമാണെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു. ‘ഒറ്റയ്ക്ക് വഴിവെട്ടിവന്നവന്‍ എന്ന പ്രയോഗത്തിന് ഒരുവിലയുമില്ല. നമ്മള്‍ എല്ലാവരും ഇന്ന് എത്തിനില്‍ക്കുന്ന സ്‌റ്റേജില്‍ എത്താന്‍ കാരണം നമ്മുടെ […]