വിയറ്റ്നാമില്‍ യുവതിയുടെ പിറന്നാളാഘോഷം കലാശിച്ചത് വന്‍ദുരന്തത്തില്‍. ആഘോഷത്തിനായി ഒരുക്കിയ ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് മുഖത്ത് ഗുരുതര പൊള്ളലേറ്റു. ഫെബ്രുവരി 14 നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. വിയറ്റ്നാമിലെ ഹനോയ് സ്വദേശി ഗിയാങ് ഫാമിനാണ് പ്രാദേശിക റെസ്റ്റോറന്റിലെ ദാരുണ അപകടത്തില്‍ പൊള്ളലേറ്റത്.യുവതി ഒരുകൈയില്‍ മെഴുകുതിരി കത്തിച്ച കെയ്ക്കും മറ്റൊരു കൈയില്‍ ഹൈഡ്രജന്‍ ബലൂണുമായി നില്‍ക്കുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യവെ ഇടതുകൈയിലിരുന്ന ഹൈഡ്രജന്‍ ബലൂണുകളില്‍ വലുതൊന്ന് അപ്രതീക്ഷിതമായി കെയ്ക്കിലെ മെഴുകുതിരിയില്‍ തട്ടി. ഇതോടെ തീ ആളിപ്പടര്‍ന്നു. ഇതിനിടെയാണ് […]