കൊച്ചി: പാരിസ്ഥിതിക ആശങ്കകള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ വിവാഹ സത്കാരങ്ങളില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി പറഞ്ഞു. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ ദോഷം വരുത്തുന്നുണ്ടെന്ന് പറഞ്ഞ കോടതി, ഔദ്യോഗിക പരിപാടികളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഇല്ലാതാക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞു.‘പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകളുടെ നിരോധനം പ്രായോഗികമായി എങ്ങനെ നടപ്പാക്കാന്‍ കഴിയും?’ കോടതി ചോദിച്ചു. 2016 ലെ ഖരമാലിന്യ സംസ്‌കരണ നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി സ്വമേധയാ എടുത്ത കേസ് […]