Posted inKERALA

ഡെപ്യൂട്ടി കളക്ടര്‍ക്കും രക്ഷയില്ല; ഔദ്യോഗിക വാഹനം കടിച്ചുകുടഞ്ഞ് തെരുവുനായ്ക്കള്‍

കണ്ണൂര്‍: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ഡെപ്യൂട്ടി കളക്ടര്‍ക്കും രക്ഷയില്ല. കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക വാഹനം തെരുവുനായ്ക്കള്‍ കടിച്ചുകുടഞ്ഞിരിക്കുകയാണ്. കളക്ടറേറ്റ് കെട്ടിട സമുച്ചയത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് നിര്‍ത്തിയിട്ടതായിരുന്നു വാഹനം. വെളളിയാഴ്ച്ച രാവിലെ വന്ന് നോക്കുമ്പോള്‍ കാറിന്റെ ബമ്പറിന്റെ ഭാഗവും മഡ്ഗാര്‍ഡും നെയിംപ്ലേറ്റുമുള്‍പ്പെടെ നായ്ക്കള്‍ കടിച്ചെടുത്ത് ഇഞ്ചപ്പരുവമാക്കിയ കാഴ്ച്ചയാണ് അധികൃതര്‍ കണ്ടത്. വെളളിയാഴ്ച്ച പുലര്‍ച്ചയോടെയാണ് തെരുവുനായ്ക്കള്‍ കാര്‍ ആക്രമിച്ചതെന്നാണ് കരുതുന്നത്. കാറിനടിയില്‍ പൂച്ചയോ മറ്റോ പതുങ്ങിയിരുന്നതാകാം നായ്ക്കളെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ്ക്കള്‍ പിഞ്ചു കുഞ്ഞുങ്ങളെ […]

error: Content is protected !!
Enable Notifications OK No thanks