ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കമൊരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിച്ചേക്കാവുന്ന നിര്‍ണായക നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പോകുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം തയ്യാറാക്കുന്നതായാണ് സൂചന. 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് നടപ്പിലാക്കാനുള്ള നിര്‍ദ്ദേശമാണ് തയ്യാറാക്കുന്നത്. വരുന്ന ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് മുമ്പ് നികുതി വിഹിതത്തില്‍ ഒരുശതമാനം കുറവ് വരുത്തണമെന്ന ശുപാര്‍ശ കേന്ദ്രവും ധനകാര്യകമ്മീഷന് നല്‍കിയേക്കും.നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതത്തിന്റെ 41 ശതമാനമാണ് ലഭിക്കുന്നത്. ഇനി അത് 40 […]