സ്ത്രീകൾക്ക് നേരെയുള്ള വിവേചനങ്ങളെ കുറിച്ചും ജോലി സ്ഥലങ്ങളിലെ ചൂഷണങ്ങളെ കുറിച്ചുമെല്ലാം മിക്കവാറും ആളുകൾ സോഷ്യൽ മീഡിയയിൽ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു യുവതി റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത്, ബെംഗളൂരുവിലെ ഒരു സ്റ്റാർട്ടപ്പിൽ UX ഡിസൈൻ ഇന്റേൺ ആയി ജോയിൻ ചെയ്ത യുവതിക്ക് സിഇഒയിൽ നിന്നും നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചാണ്. ബിരുദാനന്തര ബിരുദത്തിന്റെ അവസാന വർഷമാണ് അവൾ ബെംഗളൂരുവിലേക്ക് ജോലിക്കായി പോകുന്നത്. സിഇഒയ്‍ക്കൊപ്പം തന്നെ ആയിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. ഇന്റേൺഷിപ്പിന്റെ […]