ഹോട്ടല്‍ മുറികളിലെ രഹസ്യ കാമറകള്‍ വലിയ സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്. വളരെ ചെറിയ നാനോ കാമറകള്‍ വിപണിയില്‍ ലഭ്യമായിരിക്കുമ്പോള്‍, ഹോട്ടലുകളില്‍ വിശ്വസിച്ച് മുറിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിനിടെയാണ് ഒരു ചൈനീസ് യുവതി, ഹോട്ടലുകളിലെ രഹസ്യ കാമറകളില്‍ നിന്നും രക്ഷപ്പെടാന്‍ ഹോട്ടല്‍ മുറിക്കുള്ളില്‍ ടെന്റ് കെട്ടാന്‍ തീരുമാനിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ യുവതി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതും.സ്വകാര്യതയ്ക്കും സ്വയം സംക്ഷണത്തിനുമായി ഹോട്ടലിലെ കിടക്കയില്‍ വിരിച്ചിരുന്ന ഷീറ്റുകളും കയറും ഉപയോഗിച്ചാണ് […]