Posted inKERALA

നിയമ നിര്‍മാണമില്ലാതെ മന്ത്രവാദവും ആഭിചാരവും എങ്ങനെ തടയും? നടപടികള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. കെടി തോമസ് കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമനിർമാണം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് നി‍ർദേശം. മന്ത്രവാദവും ആഭിചാരവും തടയാൻ നിയമപരമായ വഴി തേടണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദം സംഘം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നിയമ നിർമാണം ആവശ്യമാണെന്ന കെ.ടി. തോമസ് കമീഷൻ റിപ്പോര്‍ട്ടിൽ സർക്കാർ തുടർ നടപടി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ 50വര്‍ഷത്തിനിടെ കേരളത്തിൽ […]

error: Content is protected !!
Enable Notifications OK No thanks