പത്തനംതിട്ട: ബി.ജെ.പി. നേതാക്കള്‍ വീട്ടിലെത്തിയതില്‍ പ്രതികരണവുമായി സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ പദ്മകുമാര്‍. ബി.ജെ.പി. പ്രസിഡന്റും മറ്റൊരാളും താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നതെന്നും ബി.ജെ.പിയില്‍ ചേരില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജോയന്റ്.സെക്രട്ടറിയും ആറന്മുളയിലെ വീട്ടിലെത്തിയത്. സംസ്ഥാനസമിതിയില്‍ ഇടംനേടാനാവാത്തതിലും ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പി. നേതാക്കളുടെ സന്ദര്‍ശനം.ഇവര്‍ താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നത്. തന്റെ അനുവാദം കൂടാതെയാണ് […]