പങ്കാളിയെ കണ്ടെത്താനായി ഡേറ്റിങ് ആപ്പുകളെയും സൈറ്റുകളെയുമൊക്കെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ലോകമെമ്പാടും നിരവധി ഡേറ്റിങ് സൈറ്റുകളുമുണ്ട്. എന്നാല്‍ വ്യാജ ഡേറ്റിങ് ആപ്പുകളിലും മറ്റും വഞ്ചിക്കപ്പെടുന്നവരും കുറവല്ല. അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു ഓസ്ട്രേലിയന്‍ യുവതി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാള്‍ കോടികള്‍ തട്ടിയെന്നും വീടുള്‍പ്പെടെ നഷ്ടപ്പെട്ടെന്നും പറയുകയാണ് പെര്‍ത്ത് സ്വദേശിയായ ആനറ്റ് ഫോര്‍ഡ്.ന്യൂസ്.കോം.എയു വിന്റെ റിപ്പോര്‍ട്ട് പ്രകാരം 33-കാരിയായ യുവതി വിവാഹമോചനത്തിന് ശേഷമാണ് മറ്റൊരു പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനായി ഒരു ഡേറ്റിങ് സൈറ്റിനെ സമീപിക്കുകയും ചെയ്തു. പ്ലെന്റി […]