കണ്ണൂര്‍: കൈതപ്രത്ത് 49-കാരനെ വെടിവെച്ചു കൊന്നു. വൈകിട്ട് 7:30-നായിരുന്നു സംഭവം. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍വെച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് മുമ്പ് പ്രതി സന്തോഷ് ഫേസ്ബുക്കില്‍ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു. രാധാകൃഷ്ണന് എന്നയാളാണ് കൊല്ലപ്പെട്ടത്.തികച്ചും ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. വ്യക്തിപരമായ കാരണമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു.രാധാകൃഷ്ണന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. വൈകുന്നേരം […]