മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും വീട്ടുകാരും വിദേശത്താണ് താമസം. ഒരു സുരക്ഷാജീവനക്കാരന്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് വാട്ടര്‍ടാങ്കില്‍ മൃതദേഹം കണ്ടത്. ആമകളെ വളര്‍ത്തുന്ന വാട്ടര്‍ടാങ്കിലായിരുന്നു യുവതിയുടെ മൃതദേഹം. രാവിലെ ആമകള്‍ക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമാണ് തൊഴിലാളി എത്തിയത്. തുടര്‍ന്ന് […]