ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ദീപിക കക്കറിന് കരളിൽ ട്യൂമർ കണ്ടെത്തി. ഭർത്താവ് ഷൊയ്ബ് ഇബ്രാഹിം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെലിബ്രിറ്റി മാസ്റ്റർഷെഫ് ഇന്ത്യയുടെ ആദ്യ സീസണിലാണ് ദീപിക അവസാനമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീപിക ഷോയിൽ നിന്ന് സ്വമേധയാ പിന്മാറിയതിന് പിന്നാലെയാണ് വിവരം പുറത്തുവരുന്നത്. ‘ഞങ്ങൾ ചണ്ഡീഗഢിലായിരുന്നപ്പോഴാണ് ദീപികയ്ക്ക് വയറുവേദന ആരംഭിക്കുന്നത്. അസിഡിറ്റി കാരണമാണെന്നാണ് കരുതിയത്. എന്നാൽ, വേദന കുറയാതായതോടെയാണ് ഒരു ഡോക്ടറെ കണ്ടത്. അദ്ദേഹം ചില ആന്റിബയോട്ടിക്കുകൾ നൽകുകയും രക്തപരിശോധന […]