ന്യൂഡൽഹി: തന്റെ വിവാഹമോചനത്തെക്കുറിച്ചുണ്ടായ പൊതു ചർച്ചകളോട് പ്രതികരിച്ച് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. തനിക്കെതിരെ ഉയർന്ന ട്രോളുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പൊതുജീവിതം തിരഞ്ഞെടുത്തത് ബോധപൂർവമാണെന്നും അതുകൊണ്ട് എല്ലാവരും വിലയിരുത്തപ്പെടുമെന്നും റഹ്മാൻ പറഞ്ഞു. നയൻദീപ് രക്ഷിതുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഏറ്റവും ധനികനായ വ്യക്തി മുതൽ ദൈവം വരെ വിലയിരുത്തപ്പെടുന്നുവെന്ന് എ.ആർ റഹ്മാൻ പറഞ്ഞു. അങ്ങനെ നോക്കുകയാണെങ്കിൽ തന്റെ കാര്യം ചോദിക്കാനുണ്ടോയെന്നും റഹ്മാൻ പറഞ്ഞു. താൻ മറ്റൊരാളുടെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ, ആരെങ്കിലും തന്റെ കുടുംബത്തെക്കുറിച്ചും പറയും. […]