റോഡ്‌വീലറിന്റെ ആക്രമണത്തില്‍ നിന്നും തന്റെ അഞ്ച് വയസുകാരനായ മകനെ രക്ഷിക്കാനായി ഒരമ്മ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങള്‍. റഷ്യയിലെ യെക്കാറ്റെറിന്‍ബര്‍ഗിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം തെരുവിലൂടെ നടക്കുകയായിരുന്നു അഞ്ച് വയസുകാരന് നേരെ പ്രകോപനമൊന്നുമില്ലാതെ നായ പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ആദ്യമൊന്ന് പതറിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത അമ്മ തന്റെ മകന്റെ മുകളിലേക്ക് വീണ് നായയില്‍ നിന്നും മകനെ രക്ഷിക്കുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ ആര്‍ ടി ടെലിവിഷന്‍ തങ്ങളുടെ എക്‌സ് അക്കൌണ്ടിലൂടെ പറുത്ത് വിട്ടു. ഇതിനകം ഒരു കോടി അറുപത്തി മൂന്ന് […]