കൊച്ചി: സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്കെതിരെ വീണ്ടും പരിഹാസവുമായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം പരിഹസിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതാവ് കൂടിയായ കരീം.‘ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. ഈ സമരം ചെയ്യുന്ന ആളുകള്‍ക്ക് അതൊന്നും ഒരു പ്രശ്നമല്ല. അവരെന്തോ ചെയ്യുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യമേഖലയിലെ […]