ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേനല്‍ചൂടില്‍ കരുതലുമായി ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍. അസോസിയേഷന്റെ വനിതാവിഭാഗമായ സ്ത്രീശക്തിയുടെ നേതൃത്വത്തില്‍ ടെമ്പിള്‍ റോഡില്‍ അസോസിയേഷന്‍ ഹാളിനു മുന്നില്‍ നടക്കുന്ന ദാഹജലവിതരണം നഗരസഭാ കൗണ്‍സിലര്‍ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള ശക്തിനഗര്‍ റസിഡന്റ് സ് അസോസിയേഷന്റെ ഇടപെടലുകള്‍ ഏറെ പ്രശംസനീയാര്‍ഹമാണെന്ന് രശ്മി ശ്യാം പറഞ്ഞു.അസോസിയേഷന്‍ പ്രസിഡന്റ് ദിനേശ് ആര്‍ ഷേണായ് അദ്യക്ഷനായിരുന്നു. സെക്രട്ടറി ബി.സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് എ.വി.പ്രദീപ് കുമാര്‍, ജോയിന്റ് […]