Posted inKERALA

തിരുവനന്തപുരത്ത് തീപ്പിടിത്തം; പിഎംജിയിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂം കത്തിനശിച്ചു

തിരുവനന്തപുരം: നഗരമധ്യത്തിലെ പിഎംജി ജംഗ്ഷനിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപ്പിടിത്തം. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകള്‍നിലയുടെ പിന്‍ഭാഗത്തുനിന്ന് വലിയ പൊട്ടിത്തെറി ഉണ്ടാകുകയും പിന്നാലെ തീ പടരുകയുമായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 10 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോറൂമിന്റെ പല ഭാഗങ്ങളും പൂര്‍ണമായും കത്തിയ നിലയിലാണ്. വില്‍പ്പനയ്ക്കുള്ള വാഹനങ്ങളും സര്‍വീസിനായി എത്തിച്ച വാഹനങ്ങളും സ്‌പെയര്‍പാര്‍ട്‌സും അടക്കമുള്ളവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്താണ് തീ പടർന്നത്. ഷോറൂമിന്റെ മുകള്‍നിലയിലുണ്ടായിരുന്ന […]

error: Content is protected !!
Enable Notifications OK No thanks