തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് രൂക്ഷവിമര്‍ശനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുവേളയില്‍ ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് സഹകരണ പരാമര്‍ശം തോല്‍വിയുടെ ആക്കം കൂട്ടിയെന്നും പരാമര്‍ശം നിലമ്പൂരിന് അപ്പുറം പാര്‍ട്ടിയെ എല്ലാക്കാലത്തും വേട്ടയാടുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. നിലമ്പൂരിലെ തോല്‍വിയുടെ കാരണം ശരിയായി വിലയിരുത്തിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് അനുഭാവമുള്ള വോട്ടുകള്‍ എം. സ്വരാജിലേക്ക് എത്തിക്കുന്നതില്‍ പാര്‍ട്ടിക്ക് സംഘടനാപരമായ വീഴ്ചയുണ്ടായെന്നും കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നും അത് […]