ആഗോളതലത്തിൽ മരണകാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. പക്ഷേ പലപ്പോഴും അപകടസാധ്യതാഘടകങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിലൂടെ ഹൃദ്രോഗങ്ങളെ ഒരുപരിധിവരെ ചെറുക്കാനാവും. ആരോഗ്യകരമായ ശീലങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനാവും. ഹൃദയാഘാതത്തെ ചെറുക്കാനുള്ള അഞ്ച് ലളിതമായ ശീലങ്ങളേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഹൃദ്രോഗവിദഗ്ധനായ ഡോ. ജാക്ക് വോൾഫ്സൺ. ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം ശാരീരികാരോഗ്യം സംരക്ഷിക്കേണ്ടതിനേക്കുറിച്ച് പങ്കുവെക്കാറുള്ളയാളാണ് ഡോ. ജാക്ക്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ ശീലമാക്കേണ്ട അഞ്ച് കാര്യങ്ങളേക്കുറിച്ച് ഡോ.ജാക്ക് പങ്കുവെച്ചിരിക്കുന്നത്. അതിൽ ആദ്യത്തേത് പരമാവധി പുറത്തുപോവുക എന്നതാണ്. പുറത്തുപോയി നല്ല വായു, സ്വാഭാവിക […]