Posted inKERALA

കേരളത്തിലെ ദേശീയപാത നിർമാണം; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം

ദില്ലി: കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി. കേരളത്തിലെ ഈ വിഷയം ഗൌരവത്തോടെ കാണാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തിലെ പരാതി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചിരുന്നു. […]

error: Content is protected !!
Enable Notifications OK No thanks