മീററ്റ്: ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച ഡ്രമ്മില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെര്‍ച്ചന്റ് നേവി ഓഫിസര്‍ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ഭാര്യ മുസ്‌കാന്‍ റസ്തോഗി തന്റെ കാമുകന്‍ സാഹില്‍ ശുക്ലയ്ക്കൊപ്പം ഹോളി ആഘോഷിച്ചുവെന്ന് പൊലീസ് പറഞ്ഞു. മുഖം നിറം പൂശിയ നിലയില്‍ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന മുസ്‌കാനും സാഹിലും തമ്മിലുള്ള വീഡിയോയാണ് പുറത്തുവന്നത്. പുറമെ, സാഹിലിനൊപ്പം മുസ്‌കാന്‍ തന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും […]