ജയ്പൂര്‍: മരണാന്തര ചടങ്ങുകള്‍ക്കിടെ തേനീച്ചയുടെ കുത്തേറ്റ് അന്‍പതോളം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ജയ്പൂരിലാണ് സംഭവം. ആംബെറിലെ ഒരു മരണനന്തര ചടങ്ങുകള്‍ക്കിടെ മൃതദേഹം സംസ്‌കരിക്കാനായി ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍, ചൂട് കാരണം തേനീച്ചക്കൂട് ഇളകുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.ചടങ്ങുകള്‍ക്ക് സാക്ഷിയാവാന്‍ പരിസരത്ത് ഉണ്ടായിരുന്ന ആളുകളെ തേനീച്ചകള്‍ ആക്രമിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായി പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്‍തിം ശര്‍മ പറഞ്ഞു. പരിക്കേറ്റവരെ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ കാര്യമായ തേനീച്ച […]