സൗജന്യ വൈഫൈ, പാർക്കിങ്, 24 മണിക്കൂർ ചെക്ക്-ഇൻ, ലഗേജ് സ്റ്റോറേജ്, ഒരു ക്വീൻ ബെഡ് അല്ലെങ്കിൽ രണ്ട് സിംഗിൾ ബെഡുകൾ… ഈ സൗകര്യങ്ങളെല്ലാമുള്ള ഹോട്ടൽ മുറിക്ക് വാടകയോ വെറും 159.02 രൂപ. അതും വിയറ്റ്നാമിൽ. ചെറുതായൊന്ന് ഞെട്ടിയോ? സംഭവം സത്യമാണ്. യാത്രികനായ ഒരു ഇന്ത്യൻ യുവാവാണ് വിയറ്റ്നാമിലെ തന്റെ ‘ബഡ്ജറ്റ് ഹോട്ടൽ ബുക്കിങ്’ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എക്സിൽ പോസ്റ്റ് ചെയ്ത ഹോട്ടൽ ബില്ലിന്റെ സ്ക്രീൻഷോട്ടുകൾ ഉപയോക്താക്കളിൽ ഞെട്ടലുണ്ടാക്കി. ‘ഫൂ കോക്കിലെ ലീഫ് ഹോട്ടലിലാണ് മുറിയെടുത്തത്. ഇവിടെ […]