Posted inCRIME, KERALA

14 കാരനൊപ്പം നാടുവിട്ട ആലത്തൂരിലെ വീട്ടമ്മ റിമാന്റില്‍

പാലക്കാട്: ആലത്തൂരില്‍ 14 കാരനുമായി നാടുവിട്ട 35കാരിക്കെതിരെ പോക്‌സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു. കുതിരപ്പാറ സ്വദേശിയായ വീട്ടമ്മ, 11 വയസുള്ള മകന്റെ, സുഹൃത്തിന്റെ ജേഷ്ഠനായ 14കാരനെയും കൂട്ടിയാണ് ഇന്നലെ നാടുവിട്ടത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നും തട്ടിക്കൊണ്ടുപോയതല്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. വീട്ടമ്മയെയും കുട്ടിയെയും എറണാകുളത്ത് വച്ചാണ് കണ്ടെത്തിയത്.സംഭവത്തില്‍ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്‌സോ നിയമപ്രകാരവും വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. […]

error: Content is protected !!