ക്വലാലംപൂര്‍: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണായ മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ (Huawei Mate XT Ultimate Design) വാവെയ് ആഗോളതലത്തില്‍ പുറത്തിറക്കി. ക്വലാലംപൂരില്‍ വച്ചാണ് വാവെയ് മേറ്റ് എക്സ്ടി പുറത്തിറക്കിയത്. യുഎസ് ഉപരോധം ഭീഷണിയായതിന് ശേഷം വാവെയുടെ ആഗോള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുകയാണ് ഈ ലോഞ്ച്. ഇതുവരെ വാവെയ് മേറ്റ് എക്സ്ടി ചൈനയില്‍ മാത്രമാണ് ലഭ്യമായിരുന്നത്.മൂന്ന് സ്ക്രീനുകളുള്ള, രണ്ട് തവണ മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണ്‍ വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ്. 3499 യൂറോയാണ് (ഏകദേശം 3,18,262 […]