ഓരോ രാജ്യത്തെയും ജനവിഭാഗങ്ങള്‍ അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ജീവിത രീതികള്‍ പിന്തുടരുന്നത് സാധാരണമാണ്. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് അവയില്‍ പലതും വിചിത്രമായി തോന്നാമെങ്കിലും ഓരോ ജനവിഭാഗങ്ങള്‍ക്കും അവരുടെ ജീവിതരീതികളും ആചാരങ്ങളും ഏറെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. ചൈനയിലെ ജനവിഭാഗങ്ങള്‍ക്കിടയിലും നമുക്ക് വിചിത്രമായി തോന്നാവുന്ന ചില ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം. സ്ലീപ്പ് തെറാപ്പി തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ സിഷുവാങ്ബന്ന ദായ് സ്വയംഭരണ പ്രിഫെക്ചറിലെ ദായി വിഭാഗമാണ് ഈ തെറാപ്പി നടത്തുന്നത്. രോഗിയുടെ ശാരീരിക അവസ്ഥയെ […]