ഇന്ത്യയിലെ ഭക്ഷണ വിഭവങ്ങളെ പ്രശംസിച്ച് അടുത്തിടെ ഇന്ത്യയിലേക്ക് താമസം മാറിയ വിദേശ ദമ്പതികൾ. ഇന്ത്യയിൽ ഒന്നും കഴിക്കാൻ പറ്റാത്തതായി ഇല്ല എന്നാണ് വിദേശ ദമ്പതികളായ ഗുരുവും ലിയയും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നത്. വിദേശരാജ്യങ്ങളിൽ പഴുത്താൽ മാത്രം ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങൾ പോലും ഇന്ത്യയിൽ പച്ചയ്ക്ക് ഉപയോഗിച്ച് അതിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട് എന്നാണ് ഈ ദമ്പതികൾ പറയുന്നത്. സർഗാത്മകമായ ഭക്ഷണരീതി എന്നാണ് ഗുരു ഇന്ത്യൻ ഭക്ഷ്യവസ്തുക്കളെയും ഭക്ഷണങ്ങളെയും വിശേഷിപ്പിച്ചത്. പഴുക്കാത്തതും പുളിയുള്ളതുമായ പച്ചമാങ്ങ അച്ചാറായി ആസ്വദിക്കുന്നതും പാകമാകാത്ത ചക്ക […]