തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുമായി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ദീർഘകാലമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന വിചാരണ തടവുകാരുടെയും കോടതി വിടുതൽ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്നവരുടെയും പുനരധിവാസം, ഗവ. അംഗീകാരമുള്ള സൈക്കോ സോഷ്യൽ സെന്‍ററുകൾ മുഖേന നടപ്പാക്കുന്ന മാനസികരോഗം ഭേദമായ തടവുകാർക്കുള്ള പുനരധിവാസം തുടങ്ങി നിരവധി പദ്ധതികൾ […]