Posted inNATIONAL

യുവതി കാമുകനൊപ്പം ഒളിച്ചോടി,യുവാവിന്റെ വീട് ബുള്‍ഡോസര്‍കൊണ്ട് തകര്‍ത്ത് ഭര്‍ത്താവും കുടുംബവും

സൂറത്ത്: വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവാവിന്റെ വീടുള്‍പ്പടെയുളള ആറു കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍കൊണ്ട് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവും കുടുംബവും. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ കരേലി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മഹേഷ് ഫുല്‍മാലി എന്ന യുവാവിന്റെ വീടും സമീപത്തെ ഇയാളുടെ കുടുംബക്കരുടെ കെട്ടിടങ്ങളുമാണ് യുവതിയുടെ വീട്ടുകാര്‍ തകര്‍ത്തത്.ഒരാഴ്ച മുമ്പാണ് ആനന്ദ് ജില്ലയിലുള്ള യുവതിയുടെ നാട്ടിലെത്തിയ മഹേഷ് യുവതിയോടൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് സമീപത്തെ പോലീസ് സ്റ്റേഷനില്‍ യുവതിയുടെ കുടുംബം പരാതി നല്‍കിയിരുന്നു.യുവാവിനെ കണ്ടെത്തിനല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യുവതിയുടെ ഭര്‍ത്താവും കുടുബവും […]

error: Content is protected !!