കോട്ടയം: അയർക്കുന്നത് പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി. ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് പാലാ മുത്തോലി പള്ളിയിൽ നടക്കും. ഭർത്താവിന്റെ നാടായ അയർക്കുന്നത്തെ പള്ളിയിൽ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹങ്ങൾ ജിസ്മോളുടെ വീടായ മുത്തോലിയിൽ എത്തിച്ചത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൂട്ടി ജിസ്മോൾ ജീവനൊടുക്കിയതിന്റെ ഞെട്ടൽ പ്രിയപ്പെട്ടവർക്ക് ഇനിയും മാറിയിട്ടില്ല. പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ 9 മണിയോടെ ഭർത്താവിന്റെ നാടായ അയർക്കുന്നം ലൂർദ്മാതാ പള്ളിയിലേക്ക് ജിസ്മോളുടെയും മക്കളായ നേഹയുടെയും നോറയുടെയും […]