തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഈ മാസം പതിനേഴിന് (തിങ്കളാഴ്ച) ഇഡി ചോദ്യം ചെയ്യും. തിങ്കളാഴ്ച ദില്ലിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചു. കേസില്‍ കരുവന്നൂര്‍ കളളപ്പണ ഇടപാട് കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തി.കേസന്വേഷത്തിന്റെ ചുമതല ഉണ്ടായിരുന്ന ഡപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ കൊച്ചിയിലെ തന്നെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് സ്ഥലം മാറിയെത്തുന്ന മലയാളി രാജേഷ് നായരെ കരുവന്നൂര്‍ കേസ് […]