തിരുവനന്തപുരം:വിഎസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് തീവ്ര പരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് , സ്പെഷ്യലിസ്റ്റുകളാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിലെത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി വിഎസിനേയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. ചികിത്സാ വിവരങ്ങള്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തു.ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ ഇന്ന് വിഎസിനെ കാണാനെത്തുമെന്ന് സൂചനയുണ്ട്Read Full Article