Posted inCRIME, KERALA

എക്‌സൈസിന്റെ മിന്നല്‍ പരിശോധന; കേരളസര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു

തിരുവനന്തപുരം: കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തിരുവനന്തപുരം പാളയം എല്‍എംഎസ് ചര്‍ച്ചിന് സമീപത്തുള്ള സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് പരിശോധന നടന്നത്. കോളേജ് അടച്ചിട്ടും വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ തുടരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ജില്ലയിലെ വിവിധ കോളേജുകളിലും ഹോസ്റ്റലുകളിലുമായി മിന്നല്‍ പരിശോധന ആരംഭിച്ചത്. അതിന്റെ ഭാഗമായാണ് ഇന്ന്(ചൊവ്വ) പാളയം മെന്‍സ് ഹോസ്റ്റലിലും പരിശോധന നടത്തിയത്.എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഹോസ്റ്റലില്‍ തുടരുകയാണ്. […]

error: Content is protected !!