Posted inKERALA

മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; ബസ് യാത്രികരെയും കാല്‍നടയാത്രക്കാരെയും ആക്രമിച്ചു

കോട്ടയം: വാഴൂരില്‍ മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം. ബസ് യാത്രികാരെയും കാല്‍ നടയാത്രക്കാരെയും യുവതി ആക്രമിച്ചു. പാലാ സ്വദേശിയായ യുവതിയെ പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ബന്ധുവിനെ വിളിച്ചു വരുത്തി ജാമ്യത്തില്‍ വിട്ടു. ബസില്‍ ആക്രമിക്കപ്പെട്ട ആരും തന്നെ യുവതിക്കെതിരേ രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

error: Content is protected !!