ലഖ്‌നൗ: കാമുകനൊപ്പം പിടികൂടിയ 25-കാരിയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചുപറിച്ചു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരേ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാന്‍ യുവതി ഭര്‍ത്താവറിയാതെ പോയപ്പോഴായിരുന്നു സംഭവം. എന്നാല്‍, രാം ഖിലാവന്‍ ഭാര്യയെ പിന്തുടരുന്നുണ്ടായിരുന്നു. യുവതിയും കാമുകനും കണ്ടുമുട്ടിയതിനു പിന്നാലെ രാം ഖിലാവനും ഭാര്യയുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ദേഷ്യംവന്ന ഇയാള്‍ ഭാര്യയുടെ മുക്ക് കടിച്ചുപറിക്കുകയായിരുന്നു. യുവതിയുടെ നിലവിളി […]