തൃശൂര്‍: ആശവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കുന്നതില്‍ കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലികാസാരാഭായിക്ക് അഭിപ്രായവിലക്ക്. അഭിപ്രായം പറയുന്നതില്‍നിന്ന് തന്നെ വിലക്കാന്‍ ശ്രമിച്ചതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ മല്ലിക സാരാഭായ് വ്യക്തമാക്കി. അഭിപ്രായവിലക്കില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് കുറിപ്പ്. ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ ആകുക എന്നതിന്റെ അര്‍ഥം ഇന്ന് തനിക്ക് ആദ്യമായി അനുഭവപ്പെട്ടെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. വിലക്കിനു പിന്നില്‍ ആരാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും അഭിപ്രായം പറയുക എന്നത് തന്റെ ജീവിതത്തില്‍ ഉടനീളമുള്ള ശീലമാണെന്നും ഇനി അത് അനുവദിക്കില്ലെന്നാണോ എന്നും അവര്‍ […]