മാസത്തിന്റെ അവസാന വ്യാപാര ദിനത്തില്‍ കനത്ത ഇടിവ് നേരിട്ട് വിപണി. താരിഫ് സംബന്ധിച്ച് ട്രംപിന്റെ പുതിയ പ്രതികരണമാണ് വെള്ളിയാഴ്ചയിലെ തിരിച്ചടിക്ക് കാരണം. ജിഡിപി കണക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും വിപണിയെ ബാധിച്ചു. ഐടി ഓഹരികളാണ് തകര്‍ച്ചയില്‍ മുന്നില്‍. സെന്‍സെക്സ് 1000 പോയന്റ് നഷ്ടത്തില്‍ 73,602ലും നിഫ്റ്റി 273 പോയന്റ് താഴ്ന്ന് 22,271ലുമാണ് രാവിലെ വ്യാപാരം നടന്നത്. കനത്ത തകര്‍ച്ച നേരിട്ടതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 7 ലക്ഷം കോടി കുറഞ്ഞ് 385.94 […]