കൊച്ചി: കേരളത്തില്‍ അടുത്തിടെ ലഭിക്കുന്ന മത്തിക്ക് വലുപ്പം ഇല്ലാത്തതിന്റെ കാരണം തേടി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ). മത്തിയുടെ വലുപ്പം കുറഞ്ഞതില്‍ കാലാവസ്ഥ മാറ്റം ഉള്‍പ്പെടെ സ്വാധീനിച്ചോയെന്ന സംശയത്തിലാണ് പഠനം നടത്തുന്നത്.സാധാരണ രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിയുമ്പോള്‍ മത്തിയുടെ വലിപ്പം കൂടാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി കുഞ്ഞന്‍ മത്തിയാണ് കേരള തീരത്തു നിന്ന് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിഎംഎഫ്ആര്‍ഐ പഠനം തുടങ്ങിയത്. മൂന്നാഴ്ചയ്ക്കകം പഠന റിപ്പോര്‍ട്ട് പുറത്തുവിടും.മുമ്പും മത്തിയുടെ വലുപ്പക്കുറവ് ഉണ്ടായിട്ടുണ്ട്. […]