ഹൈദരാബാദ്: തെലങ്കാനയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകർക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മിസ് ഇംഗ്ലണ്ട് മത്സരത്തിൽ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങി. ഇത്തവണത്തെ മിസ് ഇംഗ്ലണ്ട് മില്ല മാഗി ആണ് മത്സരത്തിൽ നിന്ന് പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചത്. ഷോപീസുകളെ പോലെയാണ് മത്സരാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത്. സംഘാടകർ മത്സരാർത്ഥികളെ വിൽപന വസ്തുക്കളാണെന്നാണ് കരുതുന്നത്. മധ്യവയസ്കരായ സ്പോൺസർമാർക്ക് ഒപ്പം നന്ദി പ്രകാശിപ്പിക്കാൻ ഇരുത്തി എന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉന്നയിക്കുന്നത്. സ്പോൺസര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാർഥികളെ […]