ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ”ഞാന്‍ മുന്‍ഗണന നല്‍കുന്നത് രാജ്യതാത്പര്യങ്ങള്‍ക്കാണ്. ജീവിതത്തെ ക്ഷമയോടെ നേരിടണമെന്നാണ് യുവാക്കളോട് പറയാനുള്ളത്. ആര്‍എസ്എസില്‍ നിന്നും ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും പഠിച്ചു. രാജ്യമാണ് എനിക്കെല്ലാം”. രാജ്യമാണ് തന്റെ ഹൈക്കമാന്‍ഡെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ പോഡ്ക്കാസ്റ്റര്‍ ലെക്സ് ഫ്രിഡ്മാനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ എഐ സാങ്കേതികവിദ്യ അപൂര്‍ണമാണ്. പ്രഗത്ഭരായ യുവാക്കളുടെ കഴിവുറ്റ ശ്രമം കൂടിയാണ് എഐയുടെ കടന്നുവരവിന് പിന്നിലെന്നും […]