വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുമായി ഏറ്റുമുട്ടാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് വാനരന്മാര്‍. ഇത്തരം ഏറ്റുമുട്ടലുകളുടെ നിരവധി വാര്‍ത്തകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി പുറത്തു വരാറുണ്ട്. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ ഒരു അനുഭവം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്.തായ്ലന്‍ഡിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളില്‍ വെച്ച് ഒരുകൂട്ടം കുരങ്ങന്മാര്‍ ഇദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാന്‍ എത്തുകയായിരുന്നു. സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.കെയ്ന്‍ സ്മിത്ത് എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരിക്കാണ് തായ്ലന്‍ഡിലെ […]