കാമുകന്റെ കൂടെ താമസിക്കാന്‍ രണ്ട് വര്‍ഷം സ്വന്തം മകനെ വീട്ടില്‍ തനിച്ചാക്കി പോയി അമ്മ. ഫ്രാന്‍സിലെ നെര്‍സാക് എന്ന ചെറുപട്ടണത്തിലാണ് സംഭവം നടന്നിരിക്കുന്നത്. അമ്മ കാമുകനൊപ്പം താമസിക്കാന്‍ വേണ്ടി ഒമ്പത് വയസുള്ള കുട്ടിയെ ഫ്‌ലാറ്റില്‍ തനിച്ചാക്കി പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.2020 മുതല്‍ 2022 വരെയാണ് അമ്മ കുട്ടിയെ തനിച്ചാക്കി പോയത്. കുട്ടിയുടെ അമ്മയാവട്ടെ വെറും 5 കിലോമീറ്റര്‍ മാത്രം അകലെയായി കാമുകന്റെ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. മധുരപലഹാരങ്ങളും ടിന്നിലടച്ച ഭക്ഷണവും അയല്‍ക്കാരുടെ ഇടയ്ക്കിടെയുള്ള സഹായവും ഒക്കെ കൊണ്ടാണ് […]